KeralaLatest

പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ല ;ശോഭ സുരേന്ദ്രന്‍

“Manju”

പ്രശ്‌നം പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ -  Express Kerala

ശ്രീജ.എസ്

കൊച്ചി: ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നു. ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രന്‍. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശോഭ ആവര്‍ത്തിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭയ്ക്ക് സീറ്റ് കൂടി നിഷേധിക്കുകയാണെങ്കില്‍ ബി.ജെ.പിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാവുമെന്നാണ് വിലയിരുത്തലുകള്‍. പാര്‍ട്ടി തന്നെ തഴഞ്ഞുവെന്ന പരാതി ശോഭ തുടരെയായി ഉയര്‍ത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി ശോഭ പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്

തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളാണ് ശോഭ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴക്കൂട്ടത്ത് വി.മുരളീധരനും കോന്നിയില്‍ കെ.സുരേന്ദ്രനും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ കെ.സുരേന്ദ്രന്‍ അവിടത്തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്ന ശോഭ മത്സരിച്ചാല്‍ വോട്ട് കുറയുമെന്നാണ് മുരളീധരന്റെ പക്ഷം പറയുന്നത്.

Related Articles

Back to top button