IndiaLatest

അയോധ്യ രാമക്ഷേത്രം ഭൂമിപൂജ ഇന്ന് 12.30ന്

“Manju”

അയോധ്യ • രാമക്ഷേത്ര നിർമാണത്തിന് വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പകൽ 12.30ന് തുടക്കം കുറിക്കും. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും.

135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള പൂജകൾ ഇന്നലെയും തുടർന്നു.അയോധ്യയിലെ താമസക്കാരല്ലാത്തവർക്കു നഗരത്തിൽ പ്രവേശനമില്ല.

Related Articles

Back to top button