KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം; സത്സംഗത്തിന് തുടക്കമായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്ന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ചുളള സത്സംഗത്തിന് തുടക്കമായി. ഒക്ടോബര്‍ 6 മുതൽ 14 വരെ നടക്കുന്ന സത്സംഗം ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. രാത്രി 8 മണി മുതല്‍ 9 മണി വരെ ഓൺലൈനായി നടക്കുന്ന സത്സംഗങ്ങളിൽ ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി, സന്ന്യാസി – സന്ന്യാസിനിമാർ, അഡ്വൈസറി കമ്മിറ്റി – ആർട്സ് ആന്റ് കൾച്ചർ ഡിവിഷൻ ഗവേണിംഗ് കമ്മിറ്റി ചുമതലക്കാർ തുടങ്ങിയവർ സംസാരിക്കും. ഇന്ന് നടക്കുന്ന സത്സംഗത്തിൽ ആർട്സ് ആന്റ് കൾച്ചർ ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബർ 14 ന് നടക്കുന്ന സമാപന സമ്മേളനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തിലാണ് സത്സംഗം നടത്തുന്നത്.

Related Articles

Back to top button