IndiaLatest

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം

“Manju”

പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും  തുരങ്കം കണ്ടെത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ ...

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തി പ്രദേശത്തെ ഭൂമിക്കടിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്.
തുരങ്കത്തിന് മൂന്ന് അടി വ്യാസവും 150 മീറ്റര്‍ നീളവുമാണ് കണ്ടെത്തിയിരിക്കുന്നത്. 30 അടി താഴ്ചയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. അതിര്‍ത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തീവ്ര വാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതാകാം എന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത് .

Related Articles

Back to top button