IndiaLatest

ഐസ്ക്രീം വിപണിയിലേക്ക് ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

“Manju”

രാജ്യത്തെ ഐസ്ക്രീം വിപണി കീഴടക്കാന്‍ പുതിയ തന്ത്രങ്ങളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തില്‍ ആരംഭിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഐസ്ക്രീം ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഐസ്ക്രീം വിപണിയും ഭദ്രമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. വിപണിയിലെ പ്രമുഖ കമ്പനികളായ അമുല്‍, മദര്‍ ഡയറി തുടങ്ങിയ പാലുല്‍പന്ന ബ്രാന്‍ഡുകളാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സിന്റെ പ്രധാന എതിരാളികള്‍.

അതേസമയം, ശീതള പാനീയ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഐക്കണിക് ശീതള പാനീയമായ കാമ്പ കോളയെ റിലയന്‍സ് വീണ്ടും വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Related Articles

Back to top button