Uncategorized

H3N2 വ്യാപിക്കുന്നു; പുതുച്ചേരിയില്‍ 10ദിവസം സ്കൂളുകള്‍ക്ക് അവധി

“Manju”

രാജ്യത്ത് H3N2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയില്‍ H3N2 ബാധിച്ച്‌ ഒരാള്‍ മരിച്ചു. അഹ്മദ് നഗറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം 352 H3N2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവും H3N2 വും സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ H3N2 ആണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

മഹാരാഷ്ട്രയിലേതുള്‍പ്പെടെ ഇന്ത്യയില്‍ മൂന്ന് മരണങ്ങളാണ് H3N2 മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് നേരത്തേ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം, H3N2 വ്യാപനത്തെ തുടര്‍ന്ന് പുതുച്ചേരിയില്‍ സ്കൂളുകള്‍ക്ക് പത്ത് ദിവസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 16 മുതല്‍ മാര്‍ച്ച്‌ 26 വരെയാണ് അവധി.
പുതുച്ചേരിയില്‍ മാര്‍ച്ച്‌ 11 വരെ 79 ഇന്‍ഫ്ലുവന്‍സ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

H3N2 ഇന്‍ഫ്ളുവെന്‍സ വൈറസ് പ്രതിരോധിക്കാന്‍
• വെള്ളവും സോപ്പും ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈകള്‍ കഴുകുക.
• മാസ്ക് ഉപയോഗിക്കുകയും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക.
• മുഖവും മൂക്കും ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
• ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
• പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാല്‍ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകള്‍ മാത്രം കഴിക്കുക.
• ആന്റിബയോട്ടിക്കുകള്‍ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.

Related Articles

Back to top button