KeralaLatestThiruvananthapuram

ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല; മന്ത്രി വി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം: സ്‌കൂള്‍ അധ്യയന സമയം നീട്ടുന്ന കാര്യം ഉന്നത തല യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും തീരുമാനമാകുമ്പോള്‍ അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്ലസ്ടു അധിക സീറ്റ് സംബന്ധിച്ച്‌ വിവരശേഖരണം നടക്കുന്നുണ്ടെന്നും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതിന് വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പളയിലെ വിദ്യാര്‍ഥിയുടെ മുടിമുറിച്ച്‌ റാഗിംഗ് നടത്തിയ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button