EntertainmentIndiaLatest

ഹർനാസ് സന്ധു വിശ്വസുന്ദരി.

“Manju”

ഇന്ത്യയുടെ ഹര്‍ണാസ് സന്ധുവിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തു.
നീണ്ട 21 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യാക്കാരി വിശ്വസുന്ദരിപട്ടം ചൂടുന്നത്. 1994ൽ സുസ്മിത സെന്നും 2000ൽ ലാറ ദത്തയുമാണ് ഇതിനുമുൻപ് ഇന്ത്യയിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയത്.
പഞ്ചാബ് സ്വദേശിയാണ് ഇരുപത്തിയൊന്നുകാരിയായ ഹര്‍ണാസ്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.
ഇസ്രയേലിലെ ഏയ്​ലറ്റിലായിരുന്നു 70ാം മിസ്​ യൂനിവേഴ്​സ്​ മത്സരം. 2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്. പരാഗ്വേയുടെ നാദിയ ഫെറെയ്റ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കൻഡ് റണ്ണറപ്പുമായി.
മോഡലും നടിയുമായ ഹര്‍നാസ് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയില്‍ നടന്ന മത്സരത്തിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button