Latest

തുറിച്ച് നോക്കിയെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

“Manju”

മുംബൈ: തുറിച്ചു നോക്കിയെന്നാരോപിച്ച്് 28-കാരനെ മൂന്ന് പേർ ചേർന്ന് കൊലപ്പെടുത്തി. മുംബൈ കോൾ സെന്റർ ജീവനക്കാരനായ രോണിത് ഭലേക്കറാണ് മരിച്ചത്.

പ്രതികളിൽ ഒരാളെ രൂക്ഷമായി നോക്കുവെന്ന് ആരോപിച്ച് ഭലേക്കറുമായി വാക്കേറ്റമുണ്ടായി.തുടർന്ന് മൂവർ സംഘത്തിലെ ഒരാൾ ബെൽറ്റ് കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. ആവർത്തിച്ച് അടിക്കുകയും നെഞ്ചിലും വയറ്റിലും ചവിട്ടുകയും അസഭ്യം പറുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. നിലത്തേയ്‌ക്ക് ശക്തിയിൽ തള്ളി. ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവ സ്ഥലത്ത് തന്നെ രോണിത് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.

സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊലപാതക കുറ്റം ചുമത്തിയാണ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

Related Articles

Back to top button