KeralaLatest

പി.ടി. തോമസിന്റെ സംസ്കാരം നാളെ ; കണ്ണുകള്‍ ദാനം ചെയ്യും

“Manju”

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ സംസ്ക്കാരം നാളെ വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില്‍ നടക്കുമെന്നാണ് നിലവിലെ ഡിസിസിയിലെ ധാരണ. സംസ്കാരത്തിനുശേഷം ചിതാഭസ്മം ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യണം എന്നായിരുന്നു പി.ടി.യുടെ അന്ത്യാഭിലാഷം. അതിനുള്ള സാധ്യതകളും നേതാക്കള്‍ പരിശോധിച്ചു വരികയാണ്.

കൊച്ചിയിലേക്ക് പുറപ്പെടും മുന്‍പ് പിടിയുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള അനുവാദം കുടുംബം സി.എം.എസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. പിടി തോമസിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ച കാര്യം ദില്ലിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയാണ് അറിയിച്ചത്. സിഎംസി ആശുപത്രിയില്‍ ഇത് സംബന്ധിച്ച്‌ നടപടികള്‍ നടക്കുകയാണെന്നും ഇതിനു ശേഷമാവും പിടിയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കൊച്ചിയിലേക്ക് പുറപ്പെടുക.

പിടി തോമസിന്റെ മൃതദേഹം രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. അവിടെ നിന്നും പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്നരവരെയാവും ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം, തുടര്‍ന്നാണ് സംസ്കാര നടപടികള്‍.

 

Related Articles

Back to top button