IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സവര്‍ക്കരുടെ ജന്മദിനത്തില്‍

“Manju”

Congress on inauguration of new Parliament on VD Savarkar's birthday | പുതിയ  പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം സവര്‍ക്കരുടെ ജന്മദിനത്തില്‍ ; പ്രതിഷേധവുമായി  പ്രതിപക്ഷം ...

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുമ്ബോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം. വി.ഡി. സവര്‍ക്കറിന്റെ ജന്മദിനമായ മെയ് 28 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യാനുള്ള നീക്കമുണ്ടെന്ന വിവരമാണ് വിവാദമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ തീരുമാനം രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പാര്‍ലമെന്റ് മന്ദിരം എന്തുകൊണ്ടാണ് രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാതെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷത്തില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ദിവസം നവംബര്‍ 26 അല്ലേയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഖേന്ദു ശേഖര്‍ റേ ട്വിറ്ററില്‍ കുറിച്ചു. ഭരണഘടന രാജ്യം ഏറ്റെടുത്ത ദിവസം നില്‍ക്കുമ്ബോള്‍ ഈ ചടങ്ങ് നിര്‍വ്വഹിക്കാന്‍ സവര്‍ക്കറിന്റെ ജന്മദിനം എടുത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
പാര്‍ലമെന്റ് മന്ദിരം സവര്‍ക്കറിന്റെ ജന്മദിനത്തിലാണ് ഉദ്ഘാടനം ചെയ്യുന്നതെന്നതിന്റെ ഒരു ഔദ്യോഗിക പ്രഖ്യാവനവും നടത്തിയിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച ബിജെപിയുടെ സോഷ്യല്‍ മീഡിയാ തലവന്‍ അമിത് മാളവ്യ ഇത് സംബന്ധിച്ച സൂചന നല്‍കുന്ന ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യസൃഷ്ടാക്കളായ അപ്പനമ്മമാരെ അപമാനിക്കുന്ന നടപടിയെന്നാണ് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചത്. ഗാന്ധി, നെഹ്രു, ബോസ്, ഡോ. അംബേദ്ക്കര്‍ എന്നിവരെയെല്ലാം കണ്ണുമടച്ച്‌ നിരാകരിക്കുന്ന നടപടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നേരത്തേ ജപ്പാനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം നിര്‍വ്വഹിച്ചതിന് പിന്നാലെ പരമാവധി കാപട്യം ആത്മാര്‍ത്ഥത കുറവും എന്നായിരുന്നു മോദിയെ ജയറാംരമേശ് വിമര്‍ശിച്ചത്.
ഹിരോഷിമയില്‍ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം നിര്‍വ്വഹിച്ച അതേ മോദി എട്ടുദിവസം കഴിയുമ്ബോള്‍ ഗാന്ധിയുടെ ഏറ്റവും വലിയ എതിരാളിയുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്താല്‍ അതിനേക്കാള്‍ മോശമായിട്ടുള്ള സ്വാധീനം വേറെ ഉണ്ടാകാനിടയില്ലെന്നും പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കൂടുതല്‍ അനുയോജ്യം രാഷ്ട്രപതി അല്ലേ എന്നായിരുന്നു ആര്‍.ജെ.ഡി. എംപി മനോജ് ഝാ ട്വീറ്റില്‍ ചോദിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത് പൊതു പണം കൊണ്ടാണോ കൂട്ടുകാരുടെ സ്വകാര്യ ഫണ്ട് കൊണ്ടാണോ എന്നായിരുന്നു ഒവൈസി ചോദിച്ചത്. ലോക്‌സഭയിലെ 888 പേര്‍ക്കും രാജ്യസഭയിലെ 300 പേര്‍ക്കും ഇരിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മിതി. 2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്.

Related Articles

Back to top button