IndiaLatest

കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ കണ്ടെത്തി

“Manju”

കാഠ്മണ്ഡു: നേപ്പാളില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. 34-കാരനായ അനുരാഗ് മലൂവിനെ ഗുരതരമായ പരിക്കുകളോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നേപ്പാളിലെ അന്നപൂര്‍ണ പര്‍വ്വതം താണ്ടാന്‍ എത്തിയതായിരുന്നു അനുരാഗ്. ഏപ്രില്‍ 17-ന് ഉച്ചയ്‌ക്ക് ശേഷം ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ പത്താമത്തെ പര്‍വ്വതമാണ് അന്നപൂര്‍ണ. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി പര്‍വ്വതത്തില്‍ രൂപപ്പെട്ട ആഴത്തിലുള്ള വിള്ളലിലേക്ക് അനുരാഗ് വീണതോടെയാണ് കാണാതായത്. നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. രാജസ്ഥാനിലെ അജ്മീറിലുള്ള കിഷന്‍ഗര്‍ഗ് നിവാസിയാണ് അനുരാഗ് മലൂ.

Related Articles

Back to top button