KeralaLatest

വാസ്തുവിദ്യാ ഗുരുകുലത്തിൽ പ്രവേശനം

“Manju”

തിരുവനന്തപുരം :സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തിവരുന്ന കോഴ്സുകളിൽ ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ – കറസ്പോണ്ടന്‍സ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ കോഴ്‌സിന് എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 40000 രൂപ + ജി.എസ്.ടി. പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടന്‍സ് കോഴ്‌സിന് അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീസ് : 20000 രൂപ +18 ശതമാനം ജി.എസ്.ടി. അപേക്ഷകൾ എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ തപാലിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 10. കൂടുതൽ വിവരങ്ങൾക്ക് : 0468 2319740, 9847053294, 9847053293, 9947739442

Related Articles

Back to top button