India

നാവികസേനയ്ക്ക് ഇനി ഇരട്ടി കരുത്ത്

“Manju”

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും കൈമാറിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. അഞ്ച് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറ്ററുകളാണ് പ്രതിരോധ മന്ത്രാലയം നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനുമായി കൈമാറിയത്. ഇതിൽ മൂന്ന് ഹെലികോപ്റ്ററുകൾ നാവിക സേനയ്ക്കും രണ്ടെണ്ണം കോസ്റ്റ് ഗാർഡിനുമാണ് നൽകിയിരിക്കുന്നത്.

ബംഗളൂരുവിൽ നടന്ന എയ്‌റോ 2021 സൈനിക വ്യോമ പ്രദർശനത്തിൽ ചീഫ് ഓഫ് നേവൽ അഡ്മിറൽ കരൺബീർ സിംഗും കോസ്റ്റ്ഗാർഡ് മേധാവി കെ നടരാജനും ചേർന്നാണ് ഹെലികോപ്റ്ററുകൾ ഏറ്റുവാങ്ങിയത്. 16 അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സുമായി പ്രതിരോധ മന്ത്രാലയം ധാരണാ പത്രത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

പുതിയ ഹെലികോപ്റ്ററുകൾ നാവിക സേനയുടെ കരുത്ത് വർധിപ്പിക്കും. കാലാവധി പൂർത്തിയാക്കിയ ചേതക്ക് ഹെലികോപ്റ്ററുകളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനിച്ചത്. പുതു തലമുറ ആയുധങ്ങൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ ഈ ഹെലികോപ്റ്ററിലുണ്ട്.

ഒന്നിലധികം ലക്ഷ്യങ്ങൾ കണ്ടെത്താനും തരംതിരിക്കാനും ട്രാക്ക് ചെയ്യാനും കഴിയുന്ന 270 ഡിഗ്രി കവറേജുള്ള നിരീക്ഷണ റഡാറും സെൻസറുകളുമാണ് ഹെലികോപ്റ്ററിന്റെ മറ്റ് സവിശേഷതകൾ.

Related Articles

Back to top button