LatestMalappuram

മലപ്പുറത്ത് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 20 ലക്ഷം പിടികൂടി

“Manju”

മലപ്പുറം : തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. മാറാക്കര കല്ലാർ മംഗലം സ്വദേശി അബ്ദുൾ സലാമിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

കുറ്റിപ്പുറം എഇഒപിവി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കാറിന്റെ ഡിക്കിയിൽ വെച്ച് പണം കടത്താനായിരുന്നു ശ്രമം. തുടർന്ന് പിടിയിലായതോടെ വാഹനക്കച്ചവടക്കാരനാണെന്നാണ് പ്രതി പറഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button