AlappuzhaLatest

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ആലപ്പുഴയില്‍

“Manju”

ശ്രീജ.എസ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. കായംകുളത്തെ നാല് സഹോദരങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഖുര്‍ആന്റെ നീളം മൂന്ന് കിലോമീറ്റര്‍ ആണ്. പൂര്‍ണമായും എഴുതിയാണ് ഈ ഖുര്‍ആന്‍ തയാറാക്കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്താണ് ഇവര്‍ക്ക് ഈ ആശയം ഉണ്ടായത്. അതിപ്പോള്‍ ലോക റെക്കോര്‍ഡിനരികെ എത്തിനില്‍ക്കുന്നു. 20 മീറ്ററുള്ള പേപ്പര്‍ റോളുകളില്‍ ഒറ്റവരിയായാണ് ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. 155 റോള്‍ പേപ്പര്‍ തയ്ച് റൗണ്ട് ഷെയ്പില്‍ ചുറ്റി രണ്ട് പെട്ടികളിലേക്ക് വച്ചു. പെട്ടിയില്‍ നിന്ന് പുറത്തുവരുന്ന രീതിയിലാണ് പുസ്തകം വായിക്കാന്‍ സാധിക്കുക.

Related Articles

Back to top button