KeralaLatest

സമൃദ്ധി @ കൊച്ചി” ഇന്ന് മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും

“Manju”

കൊച്ചി കോര്‍പ്പറേഷന്റെ സ്വപ്നപദ്ധതിയായ പത്തു രൂപക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടലായ “സമൃദ്ധി @ കൊച്ചി” ഇന്ന് വൈകിട്ട് നാലിന് സിനിമാതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടലാണ് ഉദ്ഘാടന വേദി. ഇവിടെയുള്ള കേന്ദ്രീകൃത അടുക്കളയിലാണ് ആഹാരപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നത്. മിതമായ നിരക്കില്‍ നഗരത്തില്‍ ഏവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഉദ്ഘാടനചടങ്ങില്‍ മേയര്‍ എം.അനില്‍കുമാര്‍ അദ്ധ്യക്ഷനാകും.ഡെപ്യൂട്ടി മേയര്‍ കെ.എ.അന്‍സിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീബാലാല്‍, ടി.കെ.അഷ്‌റഫ്, പി.ആര്‍.റെനീഷ്, സുനില്‍ ഡിക്‌സണ്‍, സനില്‍മോന്‍ . ജെ,എന്‍.യു.എല്‍.എം സിറ്റി പ്രൊജക്‌ട് ഓഫീസര്‍ ഡോ.ചിത്ര വി.ആര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button