KeralaLatest

ദൃശ്യം ടു ആമസോണിന് വിറ്റത് 40 കോടിക്ക്

“Manju”

മലയാളത്തില്‍ ആദ്യമായി 50 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ സിനിമയായ ദൃശ്യത്തിന്റെ രണ്ടാംഭാഗം ആമസോണ്‍ പ്രൈമിന് വിറ്റത് 40 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഒന്നാംഭാഗം മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നും മികച്ച ത്രില്ലറും ആണ്. അതിനാല്‍ രണ്ടാംഭാഗത്തിനായി ലോകമെമ്ബാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.

ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്. തമിഴില്‍ കമല്‍ഹാസന്‍ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയാണ് ചിത്രം നിര്‍മ്മിച്ചത്. ജിത്തുജോസഫ് തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം കണ്ടിട്ട് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ കമല്‍ഹാസനെ അഭിനന്ദിച്ചിരുന്നു.

ദൃശ്യം അതേപേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ് ഗണായിരുന്നു നായകന്‍. ശ്രീയാശരണ്‍ നായികയും. സിനിമ കണ്ടിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പോലും അന്തംവിട്ട് പോയിരുന്നു. അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇങ്ങനെ വിവിധ ഭാഷകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കുന്നതില്‍ ലോകത്തെ ഏത് ഭാഷയിലുള്ളവര്‍ക്കും സിനിമ ആസ്വദിക്കാം. ഈ ഘടകങ്ങളാണ് ആമസോണിനെ ചിത്രം വാങ്ങാന്‍ പ്രേരിപ്പിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സൂപ്പര്‍താരത്തിന്റെ ചിത്രം തിയെറ്ററിന്റെ വെള്ളിവെളിച്ചത്തില്‍ പിറക്കാതെ പോകുന്നത്. ആ സിനിമ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ വീടിനുള്ളില്‍ എത്തിക്കാനായി എന്നതാണ് ആമസോണിന്റെ വിജയം

Related Articles

Back to top button