KeralaLatest

ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ

“Manju”

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്.  പൃഥ്വിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.

ഇന്ന് 34 വയസ്സ് തികയുന്ന ദുൽഖറിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

Related Articles

Back to top button