IndiaLatest

ബൈക്ക്​ ​ഹാ​ന്‍ഡി​ല്‍ ലോറിയില്‍ കു​ടു​ങ്ങി രണ്ട്​ വിദ്യാര്‍ഥികള്‍ക്ക്​ ദാരുണാന്ത്യം

“Manju”

ബം​ഗ​ളൂ​രു: കര്‍ണാടകയില്‍ ബൈ​ക്കിന്റെ ഹാ​ന്‍ഡി​ല്‍ കു​ടു​ങ്ങിയത് അറിയാതെ ഡ്രൈവര്‍ മിനിലോ​റി​ മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
ബെ​ന്നാ​ര്‍ഘ​ട്ട ബ​യ​ളോ​ജി​ക്ക​ല്‍ പാ​ര്‍ക്കി​ല്‍നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെയായിരുന്നു ദാരുണസംഭവം. ഹാ​ന്‍ഡി​ല്‍ ലോറിയില്‍ കു​ടു​ങ്ങി​യ​തോ​ടെ ബൈക്ക്​ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​ല​യ​ടി​ച്ച്‌ വീ​ണു. പ​ത്തു​മീ​റ്റ​റോ​ളം ബൈ​ക്കി​നെ വ​ലി​ച്ചി​ഴ​ച്ച്‌ മു​ന്നോ​ട്ടു​പോ​യ​ശേ​ഷ​മാ​ണ് ലോ​റി നി​ര്‍ത്തി​യ​ത്. സം​ഭ​വ​ശേ​ഷം ഡ്രൈ​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​രെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ ബെ​ന്നാ​ര്‍ഘ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related Articles

Back to top button