KeralaLatest

വായ്പ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഈഞ്ചക്കലിലുള്ള ഇന്ത്യൻബാങ്ക് വഴി കോര്‍പ്പറേഷനില്‍ നിന്നും സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള വായ്പ തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞു 25 പേരില്‍ നിന്നും പണം തട്ടിയ കേസിലെ മൂന്നാം പ്രതി അറസ്റ്റിലായി.
പൂജപ്പുര തിരുമല സ്വദേശി രാജില രാജനാണ് അറസ്റ്റിലായത്. അഞ്ച് ഗ്രൂപ്പുണ്ടാക്കുകയും ഓരോ ഗ്രൂപ്പിനും അഞ്ച് ലക്ഷം വീതം തരപ്പെടുത്തിനല്‍കുമെന്നുമായിരുന്നു ഇവര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ഒപ്പിട്ടു വാങ്ങിയതായും പരാതിക്കാര്‍. ഫോര്‍ട്ട്് പോലീ സ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button