IndiaLatest

ഐ ലീഗില്‍ ഗോകുലം കേരളാ എഫ്‌സിയ്ക്ക് തകര്‍പ്പന്‍ ജയം

“Manju”

മുംബൈ: ഐ ലീഗില്‍ ഗോകുലം കേരളാ എഫ്‌സിയ്ക്ക് തകര്‍പ്പന്‍ ജയം. ഐസ്വാള്‍ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം കേരളാ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം പകുതിയില്‍, ജോര്‍ദ്ദിയന്‍ ഫ്ലെച്ചറിന്റെ ഇരട്ട ഗോളുകളിലായിരുന്നു ഗോകുലത്തിന്റെ വിജയം. കളിയുടെ അവസാന മിനിറ്റില്‍ ആയുഷ് ദേവ് ഛേത്രിയായിരുന്നു ഐസ്വാളിന്റെ ഗോള്‍.  66-ാം മിനിറ്റില്‍ ശ്രീകുട്ടനായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. പ്രതിരോധ താരങ്ങളെ മറികടന്ന് ശ്രീകുട്ടന്‍ തൊടുത്ത ഷോട്ട്, ഐസ്വാള്‍ കീപ്പറെ മറികടന്ന് പോസ്റ്റില്‍ തട്ടി മടങ്ങി വന്നപ്പോള്‍ ഫ്ലെച്ചര്‍ പന്ത് വലയിലെത്തിച്ചു. 89-ാം മിനിറ്റില്‍ രണ്ടാം ഗോളും ഫ്ലെച്ചറാണ് നേടിയത്.

ജയത്തോടെ, എട്ടു കളികളില്‍ നിന്നും 18 പോയിന്റുമായി ഗോകുലം ലീഗില്‍ രണ്ടാം സ്ഥാനത്താണ്. പരാജയമറിയാതെ ഐ ലീഗ് സീസണില്‍ എട്ടു മത്സരങ്ങളാണ് ഗോകുലം പൂര്‍ത്തിയാക്കിയത്. എട്ടു കളികളില്‍ നിന്നും 18 പോയിന്റുള്ള മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗാണ് ഒന്നാം സ്ഥാനത്ത്.

 

Related Articles

Back to top button