IndiaLatest

താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ആരാധകര്‍ക്ക് നേരെ പൊലീസിന്റെ ലാത്തി പ്രയോഗം

“Manju”

ലഖ്‌നൗ: ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍ ടൈഗര്‍ ഷൊറഫ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ആരാധകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പരിപാടിക്ക് ഇടയില്‍ സുരക്ഷാ ബാനര്‍ തകര്‍ത്ത് ആരാധകര്‍ താരങ്ങള്‍ക്കടുത്തേക്ക് എത്തിയപ്പോഴാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്്. ആരാധകരെ പോലീസ് മര്‍ദിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അക്ഷയ് കുമാറും ടൈഗര്‍ ഷൊറഫും ഒന്നിക്കുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തിന്റെ പ്രമോഷനിടയില്‍ ലഖ്‌നോവിലാണ് സംഭവം ഉണ്ടായത്. ആരാധകര്‍ക്കു നേരെ താരങ്ങള്‍ എറിഞ്ഞു കൊടുത്ത സമ്മാനങ്ങള്‍ പിടിക്കാനായുള്ള ആവേശത്തില്‍ സുരക്ഷാ ബാനറുകള്‍ തകര്‍ത്തു. ആളുകള്‍ സൃഷ്ടിച്ച ഉന്തിലും തള്ളിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും. മലയാളത്തിലെ പൃഥ്വിരാജ് സുകുമാരന്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എന്നിവരാണ് നായികമാര്‍. മുംബൈ, ലണ്ടന്‍, അബുദാബി, സ്‌കോട്ട്ലന്‍ഡ്, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ വിവിധ അന്താരാഷ്ട്ര ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

Related Articles

Back to top button