InternationalLatest

63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു

“Manju”

കേപ് ടൗണ്‍: 63 ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ തേനീച്ചക്കൂട്ടം കുത്തിക്കൊന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചിലാണ് സംഭവം. ‘സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ കര്‍സര്‍വേഷന്‍ ഓഫ് കോസ്റ്റല്‍ ബേഡ്‌സ്’ എന്ന സംഘടനയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

പെന്‍ഗ്വിനുകള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയത്. കണ്ണിന് ചുറ്റുമാണ് തേനീച്ചകള്‍ കുത്തിയതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബര്‍ട്ട്‌സ് അറിയിച്ചു. തികച്ചും അപൂര്‍വ്വമായ സംഭവമാണിത്. വംശനാശ ഭീഷണി നേരിടുന്ന പെന്‍ഗ്വിനുകളാണ് ചത്തത്.

കേപ് ടൗണിന് സമീപത്തെ സൈമണ്‍സ് ടൗണ്‍ എന്ന ചെറിയ നഗരത്തിലാണ് പെന്‍ഗ്വിനുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കണ്ണിന് ചുറ്റും പാടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് തേനീച്ചകളുടെ കുത്തേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ചത്ത തേനീച്ചകളേയും കണ്ടെത്തിയിരുന്നു.

Related Articles

Back to top button