IndiaLatest

ചൈനയുടെ സൈനിക അഭ്യാസങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യ

“Manju”

ചൈന നടത്തിയ സൈനിക അഭ്യാസങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ | China| india-vietnam

ശ്രീജ.എസ്

ന്യൂഡല്‍ഹി : പാകിസ്ഥാനുമായി ചേര്‍ന്ന് അടുത്തിടെ സിന്ധ് പ്രവിശ്യയില്‍ ചൈന നടത്തിയ സൈനിക അഭ്യാസങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. അപ്രതീക്ഷിതമായി വിയറ്റ്നാം നേവിയുമായി ചേര്‍ന്ന് ഇന്ത്യ രണ്ട് ദിവസത്തെ നാവിക അഭ്യാസം തുടരുകയാണ്. ഡിസംബര്‍ 26,27 എന്നീ രണ്ട് ദിവസങ്ങളിലായിട്ടാണ് ദക്ഷിണ ചൈനാക്കടലില്‍ അഭ്യാസം നടക്കുന്നത്.

വിയറ്റ്നാമുമായി ചൈനകടലില്‍ അതിര്‍ത്തി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. വിയറ്റ്നാമീസ് നാവികസേനയുമായി ‘പാസേജ് അഭ്യാസം’ മാത്രമാണ് ഇന്ത്യ നടത്തുന്നത്.

മദ്ധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിച്ചേര്‍ന്ന ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ എന്‍ എസ് കില്‍ട്ടാനുമായി ചേര്‍ന്നാണ് അഭ്യാസം അരങ്ങേറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അഭ്യാസമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ചൈനയ്ക്കുളള വ്യക്തമായ സന്ദേശമായിട്ടാണ് ഇരു രാജ്യങ്ങളും അഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Related Articles

Back to top button