KeralaLatestPalakkad

‘കാരുണ്യം’ – പാലക്കാട് നടന്നു

“Manju”

പാലക്കാട് : ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ വച്ച് ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ ക്യാമ്പ് ‘കാരുണ്യം’ നടന്നു. ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഇൻചാർജ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാന്തിമഹിമ – ഗുരുമഹിമ പ്രവർത്തനങ്ങൾക് ആവശ്യമായ നിർദ്ദേശങ്ങൾ സ്വാമി നൽകി. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഹെഡ് ജനനി കൽപ്പന ജ്ഞാനതപസ്വിനി അദ്ധ്യക്ഷത വഹിച്ചു. കാലാന്തര ഗുരുവിനെപ്പറ്റിയും, സാംസ്കാരിക പ്രവർത്തനങ്ങളുടെ തുടക്കത്തെക്കുറിച്ചും ഈ പ്രവർത്തനങ്ങളിൽ ഗുരുവിന്റെ കരുതലും സ്നേഹവും സങ്കൽപവും എന്ന വിഷയത്തെപ്പറ്റിയും ജനനി സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറൽ കൺവീനർ സുകേശൻ കെ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുകയും ഗുരുവുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. പാലക്കാട് ഏരിയ ഓഫീസ് സീനിയർ മാനേജർ അശോക് പി  ജെ തന്റെ ആശ്രമാനുഭവങ്ങൾ പങ്കുവയ്ക്കുകയും ഗുരു എങ്ങനെയാണ് കുട്ടികളെ വളർത്തി എടുക്കുന്നത് എന്നതിനെ കുറിച്ചും സംസാരിച്ചു . പ്രവർത്തകർക്കായി നിരവധി കലാകായിക പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനദാനം നൽകുകയും ചെയ്തു .

Related Articles

Back to top button