IndiaLatest

പ്രധാനമന്ത്രിയുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

“Manju”

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലാണ് മാതാവിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഡിസംബർ നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദർശിച്ചിരുന്നു. ഗാന്ധിനഗറിലെ റെയ്സൻ ഏരിയയിലെ വസതിയിലെത്തിയാണ് പ്രധാനമന്ത്രി മാതാവിനെ സന്ദർശിച്ചത്.ഇക്കഴിഞ്ഞ ജൂൺ 18നാണ് ഹീരാബെൻ മോദിക്ക് 100 വയസ്സ് തികഞ്ഞത്. 100-ാം ജന്മദിനത്തോടനുബന്ധിച്ച് വഡ്നഗറിലെ ഹത്കേശ്വര ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തിയിരുന്നു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാർ മൈസൂരുവിനടുത്ത് അപകടത്തിൽപ്പെട്ടിരുന്നു.

Related Articles

Back to top button