KeralaLatestThiruvananthapuram

മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്കൂളിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു ഏകോപിപ്പിക്കും- മന്ത്രി ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം: എല്ലാ സ്‌കൂളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എത്തിക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു ഏകോപിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വര്‍ക്കലയിലെ പാളയംകുന്ന് ഗവ.എച്ച്‌.എസ്.എസ്സില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ ജോലിസാധ്യതയുള്ള നൂതന കോഴ്‌സുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കലാ-കായിക പഠനത്തിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് മന്ദിരങ്ങള്‍ പണിതത്. അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തില്‍ 18 ക്ലാസ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളും ശുചിമുറികളുമുണ്ട്. വി .ജോയി എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button