KeralaLatestThiruvananthapuram

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അമ്പത്‌ ലക്ഷം രൂപ നല്‍കി

“Manju”

സേതുനാഥ്‌ എസ്.

തിരുവനന്തപുരം : കോവിഡ്‌ 19 ദുരിതബാധിതരെ സഹായിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക്‌ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട്‌ ബോര്‍ഡ്‌ അമ്പത്‌ ലക്ഷം രൂപ നല്‍കി. സഹകരണ വകുപ്പ്‌ മന്ത്രി ശ്രീ.കടകംപളളി സുരേന്ദ്രന്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ശ്രീ.പി ഹരീന്ദ്രന്‍ ചെക്ക്‌ കൈമാറി. സഹകരണ വകുപ്പ്‌ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട്‌ ബോര്‍ഡ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍ ശ്രീ.എം.എസ്‌ ശ്രീവല്‍സന്‍, ബോര്‍ഡ്‌ മാനേജര്‍ ശ്രീ.കെ.എസ്‌ അരുണ്‍ എന്നിവര്‍ പങ്കെടുത്തു. ഓഖി ദുരന്തത്തെ തുടര്‍ന്നും, പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക്‌ കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട്‌ ബോര്‍ഡ്‌ സംഭാവന നല്‍കിയിരുന്നു.

 

Related Articles

Back to top button