India

പാരമ്പര്യ വൈദ്യ കേസിൽ AMAI യ്ക്ക് വീണ്ടും ചരിത്ര വിജയം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

യോഗ്യത ഇല്ലാത്ത പാരമ്പര്യ വൈദ്യന്മാർക്ക് ചികിത്സിക്കാൻ അനുവാദം കൊടുത്തുകൊണ്ട് കേരള സർക്കാർ 2011 ൽ ഇറക്കിയ ഉത്തരവിനെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റു സംഘടനകളും കൊടുത്ത കേസിൽ അന്തിമവിധി ഹൈക്കോടതി പ്രഖ്യാപിച്ചു. ഇതിൻ പ്രകാരം യോഗ്യതയില്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദമില്ലെന്നും അത്തരം അനുവാദം കൊടുക്കുന്ന TCMP ആക്ടിലെ 38 ആം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. മാത്രമല്ല യോഗ്യതയില്ലാത്തവർക്ക് ചികിത്സിക്കാനുള്ള അനുവാദം നൽകാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി വിധിച്ചു.
യോഗ്യതയില്ലാത്ത പ്രകൃതി ചികിത്സകർക്കു നൽകിയ ചികിത്സാനുമതിക്കെതിരെ 2010 ൽ AMAl കൊടുത്ത കേസും ഇതോടൊപ്പംപരിഗണിക്കുകയും ഈ വിധിയിലൂടെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

2011 ൽ സർക്കാർ ഉത്തരവ് വന്നപ്പോൾ അതിനെതിരെ AMAI ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ കേസ് നൽകിയെങ്കിലും ഉത്തരവിന് സ്റ്റേ ലഭിച്ചിരുന്നില്ല. ഇതിനെ
തുടന്ന് AMAl മറ്റൊരു കേസ് AMAl അംഗങ്ങളെകൊണ്ട് (Dr.ദേവിദാസ്,Dr.സാദത്ത് , Dr.വിനീത് Dr.സജീഷ്എന്നിവരുടെ പേരിൽ) പ്രത്യേകം ഫയൽ ചെയ്യുകയും അതിൽ സ്റ്റേ വങ്ങുകയുമാണ് ചെയ്തത്. ആ സ്റ്റേ മൂലമാണ് അന്നത്തെ സർക്കാർ ഉത്തരവ് ഇത്ര കാലം നടപ്പാകാതെ യിരുന്നത്.അല്ലായിരുന്ന വെങ്കിൽ അന്ന് പതിനായിരക്കണക്കിന് ആളുകൾ രജിസ്ട്രേഷൻ വാങ്ങുമായിരുന്നു.

എന്നാൽ ഈ സ്റ്റേയുടെ വിവരം അറിയാതെ ചില തഹസിൽദാർമാർ മുൻ ഉത്തരവ് പ്രകാരം ചിലർക്ക് സർട്ടിഫിക്കറ്റ് കൊടുത്ത പ്പോൾ വീണ്ടും AMAI മറ്റൊരു കേസ്കൊടുത്ത് തഹസിദാർമാരുടെ നടപടി തടയുകയും ചെയ്തിരുന്നു.

മാത്രമല്ല അന്നത്തെ CCIM മെമ്പർ ആയിരുന്ന Dr.K.Anilkumar വഴി CCIM Advocate Mr.Thomas നെ സംഘടനയുടെ ചെലവിൽ ഇവിടെ കൊണ്ടുവന്ന് കേസിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വ്യാജവൈദ്യത്തിനെതിരെ 2000 മുതൽ തന്നെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ നിയമ പോരാട്ടത്തിലായിരുന്നു. 2003 ൽ വ്യാജവൈദ്യം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയും (2409/2001) അതിനെതിരെ പാരമ്പര്യ വൈദ്യന്മാർ കൊടുത്ത അപ്പീലിൽ 2017 ൽ യോഗ്യതയില്ലാതെ ചികിത്സിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയും (897/2009 ) ഉണ്ടായിട്ടുണ്ട്. നിശ്ചിത വിദ്യാഭ്യസ യോഗ്യതയും മെഡിക്കൽ കൗൺസിൽ റജിട്രേഷനും ഇല്ലാതെ ചികിത്സിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. നീണ്ട 17 വർഷം AMAl നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് സുപ്രീം കോടതിയുടെ ചരിത്ര വിധി.
ഈ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളാ ഹൈക്കോടതിയിൽ ഈ വിഷയത്തിൽ 2009 മുതൽ pending disposal ആയിട്ടുള്ള എല്ലാ കേസുകളും തീർപ്പുകൽപ്പിക്കുന്നതിന് ഒരുമിച്ച് വിളിച്ചത്. ഇപ്പോഴത്തെ വിധിയെ നിർണ്ണയിച്ചതും സുപ്രീം കോടതിയിൽ എ.എം.എ ഐ നേടിയ വിധി തന്നെയാണ്. ഇപ്പോഴും ഈ വിഷയത്തിൽ എ.എം.എ.ഐ പുലർത്തുന്ന ജാഗ്രതയും സാമ്പത്തിക പിന്തുണയുമാണ് ഈ വിജയങ്ങൾക്ക് അടിസ്ഥാനം.

ഇനി മുതൽ വ്യാജ ചികിത്സ നടത്തുന്നവർക്ക് 5 ലക്ഷം രൂപ പിഴയോ ഒരു വർഷം തടവോ രണ്ടും ഒരുമിച്ചോ ആയിരിക്കും ശിക്ഷയായി ലഭിക്കുന്നത്.

കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ

(1)യോഗ്യതയില്ലാത്ത പാരമ്പര്യവൈദ്യൻമാർക്ക് ചികിത്സിക്കാൻ അനുവാദം നൽകി കൊണ്ട് 2011 ലെ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി.

(2) യോഗ്യതയില്ലാത്ത പ്രകൃതിചികിത്സകർക്കും ഇതര വിഭാഗ ചികിത്സകർക്കും (Alternative Medicine) സംസ്ഥാന സർക്കാർ നൽകിയ 2010ലെ ചികിത്സാ നുവാദ ഉത്തരവുകൾ റദ്ദാക്കി.

(3)1953 ലെ ടി‌.സി‌.എം‌.പി ആക്ടിലെ (ട്രാവൻകൂർ-കോച്ചിൻ മെഡിക്കൽ പ്രാക്ടീഷ് നേഴ്സ് ആക്റ്റ് ) സെക്ഷൻ 38 ലെ ആദ്യ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും അതിനാൽ അത് നിർത്തലാക്കുകയും ചെയ്തു.

(4)ഇത് റദ്ദ് ചെയ്തതോട് കൂടി സംസ്ഥാന സർക്കാരിന് യോഗ്യതയില്ലാത്ത പാരമ്പര്യവൈദ്യൻ മാർക്കും പ്രകൃതിചികിത്സകർക്കും ചികിത്സാനുമതി നൽകാനുള്ള അധികാരം ഇല്ലാതായി.

നിയമ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ AMAl യുടെ ലീഗൽ കമ്മിറ്റി അംഗങ്ങൾക്കും മുൻ ഭാരവാഹികളായ Dr.ദിലീപ്കുമാർ, Dr.വിനോദ് കുമാർ, Dr.VG.ഉദയകുമാർ, Dr.റാം മോഹൻ, Dr.സലിം.TA, Dr.രജിത്ത് ആനന്ദ്, Dr.A.Pശ്രീകുമാർ എന്നിവർക്കും ഈകേസിൽ AMAlയ്ക്ക് വേണ്ടി ഹാജരായ അഡ്വ.സെബാസ്ന്റ്യൻ ചെമ്പാപ്പളളിക്കും ഈ കേസിന് വേണ്ട സഹായങ്ങൾ തന്ന് അവസാനം വരെ കൂടെ നിന്ന മുൻ ആദ്ധ്യാപകൻ Dr.പരമേശ്വരൻ പോറ്റിയ്ക്കും കേസിൽ അവസാനം വരെ ഒപ്പം നിന്ന AHMA ക്കും AMAl സംസ്ഥാന കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ !

Dr. രാജു തോമസ്
പ്രസിഡന്റ്
Dr. സാദത്ത് ദിനകർ
ജനറൽ സെക്രട്ടറി
AMAI

Related Articles

Back to top button