IndiaLatest

അസമില്‍ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

“Manju”

അസിമില്‍ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കുക. ഫ്ലാഗ് ഓഫ് ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ പങ്കെടുക്കുന്നതാണ്.

അസമിലെ ഗുവാഹത്തിയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലേക്കാണ് വന്ദേ ഭാരത് സര്‍വീസ് നടത്തുക. അഞ്ച് മണിക്കൂറും 30 മിനിറ്റും കൊണ്ട് 400 കിലോമീറ്റലധികം ദൂരമാണ് പിന്നിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോച്ചുകളാണ് വന്ദേ ഭാരതിന് ഉള്ളത്. വന്ദേ ഭാരതിന്റെ സാധാരണ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്. അതേസമയം, വടക്ക് കിഴക്കൻ മേഖലയിലെ 59 സ്റ്റേഷനുകളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 70,000 കോടി രൂപയുടെ പദ്ധതികള്‍ ഉടൻ നടപ്പിലാക്കും.

 

Related Articles

Back to top button