IndiaLatest

ദക്ഷിണ ചൈനാ കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

“Manju”

ന്യൂഡല്‍ഹി:ദക്ഷിണ ചൈനാക്കടലില്‍ ഇന്ത്യ നാല് യുദ്ധകപ്പലുകള്‍ വിന്യസിക്കും.അമേരിക്ക,ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ സുഹൃത് രാജ്യങ്ങളുമായുളള ബന്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഒപ്പം ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്നാണ് ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമുദ്രമേഖലയില്‍ നല്ല ക്രമം ഉറപ്പുവരുത്തുന്നതിയും സൗഹൃദ രാജ്യങ്ങളുമായി പ്രവര്‍ത്തനപരമായ സമീപനവും സമാധാനപരമായ സാന്നിദ്ധ്യവും ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നാണ് നാവിക സേന പറയുന്നത്. ക്വാഡ് രാജ്യങ്ങളുടെ യുദ്ധ കപ്പലുകളുമായി ചേര്‍ന്ന് ഇന്ത്യന്‍ കപ്പലുകള്‍ നാവികാഭ്യാസത്തിലും പങ്കെടുക്കും.
നേരത്തേ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ വീരമൃതുവരിച്ചതിന് രണ്ട് മാസങ്ങള്‍ക്കുശേഷം ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ യുദ്ധകപ്പല്‍ അയച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടി ഉറപ്പെന്ന് വ്യക്തമാക്കിയാണ് ശത്രുവിന്റെ മടയിലേക്ക് തന്നെ ഇന്ത്യ അന്ന് യുദ്ധ കപ്പല്‍ അയച്ചത്. ഏറക്കുറെ അതേ ലക്ഷ്യം തന്നെയാണ് ഇപ്പോഴുള്ളതും.
ചൈനീസ് സര്‍ക്കാര്‍ ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടല്‍. ഈ മേഖലയില്‍ മറ്റൊരു രാജ്യത്തിന്റേയും യുദ്ധക്കപ്പല്‍ സാന്നിധ്യം അവര്‍ ഇഷ്ടപ്പെടുന്നില്ല. ഇവിടത്തെ അവകാശവും ആധിപത്യവും തങ്ങള്‍ക്കാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞവര്‍ഷം കടല്‍ യുദ്ധത്തിന് തയ്യാറാവാന്‍ ചൈനയുടെ പ്രതിരോധമന്ത്രി ജനറല്‍ ചാങ് വാന്‍ക്വാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ ആധിപത്യം പ്രതിരോധിക്കാനാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ക്വാഡ് സഖ്യം രൂപീകരിച്ചത്. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ,ജപ്പാന്‍ രാജ്യങ്ങള്‍ സംയുക്തമായാണ് ക്വാഡ് നിയന്ത്രിക്കുന്നത്. ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവരുമായെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ചൈന ഭീഷണിയുടെ സ്വരവും യുദ്ധ കാഹളവും മുഴക്കുന്നുണ്ട്. തായ്‌വാന്റെ വ്യോമാതിര്‍ത്തി ചൈന ലംഘിച്ചത് നിരവധി തവണയാണ്. ഇന്ത്യന്‍ അതിര്‍ത്തികളില്‍ കടന്നുകയറാന്‍ ശ്രമിച്ചപ്പോഴാണ് ചൈനയ്ക്ക് ശക്തമായ തിരിച്ചടി കിട്ടിയത്. ഇത് അന്താരാഷ്ട്ര തലയില്‍ അവര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

Related Articles

Check Also
Close
Back to top button