KeralaLatest

അന്വേഷണം ആരംഭിച്ച്‌ മാനേജ്മെന്റ്

“Manju”

കോഴിക്കോട്: കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച്‌ സ്വിഫ്റ്റ് മാനേജ്മെന്റ്.

വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണം നടത്തുമെന്നും സിഎംഡി വ്യക്തമാക്കി. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രെെവര്‍ മറ്റൊരു വണ്ടിയില്‍ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിപ്പോയെന്ന് മനസ്സിലായത്. ഡ്രെെവറുടെ പരിചയക്കുറവാണോ ബസ് കുടുങ്ങിയതിന് കാരണമായതെന്ന് വ്യക്തമല്ല. അതേസമയം സാധാരണ കെഎസ്‌ആര്‍ടി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്.

ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുമുള്ള നിര്‍മാണത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. ബസുകള്‍ നേരാവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രക്കാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. കോഴിക്കോട്ടെ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച്‌ നേരത്ത തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.തുടര്‍ച്ചയായുള്ള കെ സ്വിഫ്റ്റ് അപകടങ്ങളുടെ ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്‌ആര്‍ടിഇഎ (സിഐടിയു) ആരോപിച്ചിരുന്നു.

Related Articles

Back to top button