KeralaLatest

പഠനത്തിനായ് കൂടെയുണ്ട് കെഎസ്‍യു

“Manju”

അനൂപ് എം.സി

കെഎസ്‍യു കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പെരിയ കുമ്പളയിലും കല്യോട്ട് കണ്ണോത്തും ടാബ്‌ലറ്റുകൾ കൈമാറി.

കണ്ണോത്ത് യൂത്ത് കോൺഗ്രസ്‌ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്‌ അനൂപ് കല്ല്യോട്ട് യൂത്ത് കോൺഗ്രസ്‌ – കെഎസ്‌യു ഭാരവാഹികളായ രതീഷ് രാഘവൻ, അരുൺ ഇരിയ,വിഷ്ണു കാട്ടുമാടം എന്നിവർക്ക് കൈമാറി.

കുമ്പളയിൽ പെരിയ അംബേദ്കർ കോളേജ് യൂണിയൻ ചെയർമാൻ ജിതിൻ, ദീപു കല്ല്യോട്ട് എന്നിവർ ചേർന്ന് ടാബ്‌ലറ്റ് ഏറ്റുവാങ്ങി.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ്‌ നവനീത് ചന്ദ്രൻ, വാർഡ് മെമ്പർ സതീശൻ വെള്ളച്ചാൽ, കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാം, ബ്ലോക്ക്‌ പ്രസിഡന്റ്‌ അഭിജിത്.കെ, സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത്, വിമൽരാജ്, ഭാഗ്യരാജ്, രജനി തുടങ്ങിയവർ പങ്കെടുത്തു.

ഇതുവരെയായി വിവിധ സുമനസ്സുകളുടെ സഹായത്തോടെ 10 ടാബ്ലറ്റുകളും 4 ടെലിവിഷനുകളും കൈമാറിയതായും വരും ദിവസങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും കെഎസ്‌യു അറിയിച്ചു.

 

Related Articles

Back to top button