KeralaLatest

സിബിഎസ്ഇ പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന് നൂറുമേനി വിജയം

പന്ത്രണ്ടാം ക്ലാസ്സില്‍ ചരിത്ര വിജയം.

“Manju”
പ്ലസ് ടു വിന് ഉന്നതവിജയം നേടിയവിദ്യാര്‍ത്ഥിനികള്‍

പോത്തന്‍കോട് : സിബിഎസ്ഇ പരീക്ഷയിൽ ശാന്തിഗിരി വിദ്യാഭവന് തിളക്കമാർന്ന ജയം. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷയിലാണ് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയിരിക്കുന്നത്. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 100% വിജയം ആണ് വിദ്യാഭവന്. 97 ശതമാനം മാർക്കോടെ ഭദ്രശർമ പന്ത്രണ്ടാം ക്ലാസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സിബിഎസ്.പത്താം ക്ലാസ് പരീക്ഷയിൽ ന്നാം സ്ഥാനം എഡി അഭിനന്ദന കരസ്ഥമാക്കി.

പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയതില്‍ ആറു വിദ്യാർഥിനികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. എല്ലാ കുട്ടികളും ഫസ്റ്റ് ക്ലാസിന് മുകളില്‍ മാര്‍ക്ക് (60%) നേടിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിൽ 11 കുട്ടികൾ 90% ത്തിന് മുകളിൽ മാർക്ക് വാങ്ങിയപ്പോൾ പത്താം ക്ലാസിൽ 12 കുട്ടികൾക്ക് 90% ത്തിനും മുകളിൽ മാർക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു.

Related Articles

Back to top button