IndiaLatest

കോവാക്‌സിന്‍ ഫോര്‍മുല കൈമാറാന്‍ തയ്യാറാണന്ന് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തയാറുള്ള ആര്‍ക്കും കോവാക്‌സീന്‍ ഫോര്‍മുല കൈമാറാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയം കൂടുതല്‍ വിശാലമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകള്‍ക്കും രാജ്യത്ത് അനുമതി നല്‍കുവാനും തീരുമാനമായിട്ടുണ്ട്.

അതേസമയം റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ അടുത്തയാഴ്ച മുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് വന്നു പോയവര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിനെ കുറിച്ച്‌ വിദഗ്ധ സമിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വന്ന് രോഗമുക്തി നേടിയവര്‍ ആറുമാസത്തിനു ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. കൊവിഷീല്‍ഡ് ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്സിന്‍ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്നും ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button