KeralaLatest

ഖത്തറിൽനിന്ന് 181​ പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലെത്തി

“Manju”

പ്രജീഷ് വള്ള്യായി

ഖത്തറിൽനിന്ന്​ പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഞായറാഴ്​ച പുലർച്ചെ രണ്ടോടെയാണ്​ എത്തിച്ചേർന്നത്​. എയർ എന്ത്യയുടെ 1×476 വിമാനം ഖത്തർ സമയം ശനിയാഴ്​ച വൈകുന്നേരം 7.05നാണ്​ പുറപ്പെട്ടത്​. 181 യാത്രക്കാരാണ്​ ആകെയുള്ളത്​.

ദോഹയിൽവെച്ച്​ യാത്രക്കാർക്ക്​ മുൻകൂട്ടി കോവിഡ്​ പരിശോധന ഉണ്ടായിരുന്നില്ല. ശരീരോഷ്​മാവ്​ പരിശോധന മാത്രമാണ്​ നടന്നത്​. യാത്രക്കാർ 14 ദിവസം സർക്കാറി​​ന്റെ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും.

 

Related Articles

Back to top button