Uncategorized

പാലക്കാട് വൻ സ്വർണവേട്ട : ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനാറ് കിലോ സ്വർണം പിടികൂടി

“Manju”

പാലക്കാട് : പാലക്കാട് വൻ സ്വർണവേട്ട. ടെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം പിടികൂടി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

തൃശ്ശൂർ ഇടക്കുന്നി സ്വദേശി നിർമേഷ്, കരുമാത്ര സ്വദേശി ഹരികൃഷ്ണൻ , നെന്മക്കര സ്വദേശി ടുബിൻ ടോണി എന്നിവരെ കസ്റ്റഡിയിലെടുത്തു. ചെന്നൈ ആലപ്പി എക്‌സ്പ്രസ് ട്രെയിനിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button