Uncategorized

വീട്ടുകിണറ്റില്‍ യുവാവിന്റെ മൃതദേഹം

“Manju”

വീട്ടുകിണറ്റിൽ ദുർഗന്ധം: പരിശോധനയിൽ കിട്ടിയത് യുവാവിന്റെ മൃതദേഹം | Youth found dead in well | Madhyamam

എകരൂല്‍ (കോഴിക്കോട്): നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂരില്‍ വീട്ടുകിണറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയ്യാട് സ്വദേശി നീറ്റോറച്ചാലില്‍ അല്‍ അമീന്‍ (22) ആണ് മരിച്ചത്. യുവാവ് വധശ്രമക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂര്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അല്‍അമീന്റെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച രാത്രി സമീപത്തെ വീട്ടില്‍ അല്‍അമീനും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു. ഇവിടെ പൊലീസ് പരിശോധനക്ക് വരുന്നതറിഞ്ഞ് ഓടിയൊളിക്കുന്നതിനിടെ കിണറ്റില്‍ വീണതാണെന്ന് കരുതുന്നു. എന്നാല്‍, പൊലീസ് ഈ ഭാഗത്ത് പോയിട്ടില്ലെന്ന് കൊടുവള്ളി എസ്.ഐ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button