IndiaLatest

പഠനയാത്ര സുരക്ഷിതമാക്കാൻ സ്കൂളുകൾക്ക് മാർഗരേഖ

“Manju”

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ പഠനയാത്രയ്ക്കുള്ള 27 ഇന മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിലുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നാണ് പ്രധാനനിർദേശം.

ഗതാഗതവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾമാത്രമേ ഉപയോഗിക്കാവൂ. സർക്കാരിന്റെ അംഗീകൃത ടൂർ ഓപ്പറേറ്റർമാരെമാത്രം നിയോഗിക്കണം. വിനോദസഞ്ചാര വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടിക വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.

അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. വാഹനങ്ങളുടെ ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നീ രേഖകൾ സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പാക്കണം. ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികളുണ്ടെങ്കിൽ യാത്രയ്ക്കുശേഷം ആർ.ടി..യെ അറിയിക്കണം.
മറ്റു മുഖ്യനിർദേശങ്ങൾ:
1. സ്കൂൾ മേലധികാരിയുടെ പൂർണനിയന്ത്രണത്തിൽ ഒരു അധ്യാപക കൺവീനറുടെ ചുമതലയിൽ സംഘടിപ്പിക്കണം. സ്‌കൂൾ പാർലമെന്റിലെ ഒരു വിദ്യാർഥി കൺവീനറും രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.. പ്രതിനിധിയും ഉൾപ്പെട്ട യാത്രാകമ്മിറ്റി രൂപവത്കരിക്കണം.

2. സ്ഥലം, യാത്രാപരിപാടികൾ, താമസം, ചെലവ് തുടങ്ങിയവ സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കണം. ഇത് സ്കൂൾ പി.ടി.. ചർച്ചചെയ്തു തീരുമാനിക്കണം. സന്ദർശിക്കുന്ന സ്ഥലം, പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നീവിവരങ്ങൾ സ്കൂളിനും വിദ്യാഭ്യാസവകുപ്പിനും സമർപ്പിക്കണം.

3. രക്ഷിതാക്കളുടെ യോഗം ചേർന്ന് വിവരങ്ങളും തയ്യാറെടുപ്പും അറിയിക്കണം.

4. ഒരു അക്കാദമികവർഷം, ഇടവിട്ടോ തുടർച്ചയായോ പരമാവധി മൂന്നുദിനങ്ങൾമാത്രമേ യാത്രയ്ക്കായി ഉപയോഗിക്കാവൂ. തുടർച്ചയായ മൂന്നു ദിവസമാണെങ്കിൽ സ്കൂൾ പ്രവൃത്തിദിനമല്ലാത്ത ദിവസം കൂടിചേർക്കണം.

5. പഠനപ്രാധാന്യമുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കണം.

6. ജലയാത്ര, വനയാത്ര എന്നിവ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിക്കുകയും അവരുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. .

7. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

8. യാത്രയ്ക്കുമ്പ് പ്രദേശത്തെ പോലീസ്‌സ്റ്റേഷനിൽ സമഗ്ര റിപ്പോർട്ട് നൽകണം.

9. യാത്രാസംഘത്തിലെ അധ്യാപകവിദ്യാർഥി അനുപാതം 1:15 എന്നായിരിക്കണം.

10. പ്രധാന അധ്യാപകനോ സീനിയർ അധ്യാപകനോ യാത്രാസംഘത്തെ അനുഗമിക്കണം.

Related Articles

Back to top button