Kerala

പെരുന്നാളിന് ബലി നൽകാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

“Manju”

കോഴിക്കോട്; പെരുന്നാളിന് ബലി നൽകാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കോഴിക്കോട് വിലങ്ങാട് രാവിലെയോടെയായിരുന്നു സംഭവം. നിരവധി കാർഷിക വിളകൾ പോത്ത് നശിപ്പിച്ചു.

പത്ത് കിലോമീറ്റർ ദൂരമാണ് പോത്ത് ഓടിയത്. വിലങ്ങാട് നിന്നും ഓടിയ പോത്തിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. എന്നാൽ ഇവർ നടത്തിയ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

തുടർന്ന് ആവളയിലുള്ള വിദഗ്ധ സംഘത്തെ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ നിന്നുമാണ് പോത്തിനെ പിടികൂടിയത്. പോത്തിന് പുറമേ ഓടിയവർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button