InternationalLatest

നാലാം ജയം തേടി ഇംഗ്ലണ്ട്

“Manju”

ടി20 ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് ടീമുകളുടെയും നാലാം മത്സരമാണ് ഇത്. ഈ സീസണില്‍ തോല്‍വി അറിയാതെയാണ് ഇംഗ്ളണ്ട് ഇതുവരെ എത്തിയതെങ്കില്‍ കളിച്ച മൂന്ന് കളിയില്‍ ഒരു കളി മാത്രമാണ് ശ്രീലങ്ക വിജയിച്ചത്.എല്ലാവരുടെയും കണ്ണിലെ കരടായി മാറിക്കൊണ്ടിരിക്കുന്ന ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ട് ഐസിസി ടി20 ലോകകപ്പില്‍ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും അസൂയ ഉണ്ട്. കാരണം അവര്‍ അത്ര നല്ല പ്രകടനം ആണ് ഇപ്പോള്‍ നടത്തുന്നത്. നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനേയും , ബംഗ്ലാദേശിനെയും തോല്‍പ്പിച്ച അവര്‍ ഓസ്‌ട്രേലിയയെ നാണംകെടുത്തി തോല്‍പ്പിച്ചു. ആ വിജയങ്ങളുടെ വേഗതയില്‍ ജോസ് ബട്ട്‌ലര്‍ തന്റെ ടീമും ഇന്നും അതെ ജയം നേടാം എന്ന പ്രതീക്ഷയില്‍ ആണ് ഇറങ്ങുന്നത്.

Related Articles

Back to top button