KeralaLatestThiruvananthapuram

രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ മുതിര്‍ന്ന കാര്യകര്‍ത്താവ് എസ്.സേതുമാധവന്‍ ശാന്തിഗിരിയില്‍

“Manju”

പോത്തന്‍കോട്: രാഷ്ട്രീയ സ്വയം സേവ സംഘിന്റെ കേരളത്തിലെ തലമുതിര്‍ന്ന കാര്യകര്‍ത്താവായ എസ്. സേതുമാധവന്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ച് ദര്‍ശനം നടത്തി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ചയും നടന്നു. ഭാരതീയമായ സനാതന മൂല്യങ്ങളുടെ പ്രചരണത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് സ്വാമിയുമായി ചര്‍ച്ചചെയ്തു. രാജ്യത്തിന്റെ ആത്മീയ മേഖല അതിന്റെ സകലപ്രൗഡിയോടെയും വിളങ്ങി നില്‍ക്കേണ്ടത് ഏറ്റവും ആവശ്യകരമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വാമി പറഞ്ഞു. ഭാരതീയ ജനതാപാര്‍ട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി എം. ബാലമുരളി, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ജില്ലാ കാര്യകര്‍ത്താക്കളായ സുധീന്ദ്രന്‍, ശരത്, പ്രശാന്ത് എന്നിവരും താലൂക്ക് പ്രചാരക് ശ്യാം, ഹിന്ദു ഐക്യവേദി നേതാവ് കോലിയക്കോട് മോഹനന്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

Related Articles

Back to top button