IndiaLatest

ദീപ ജ്യോതിയില്‍ തിളങ്ങാന്‍ അയോദ്ധ്യ

“Manju”

അയോദ്ധ്യ: ദീപങ്ങള്‍ കൊണ്ട് വര്‍ണ്ണ പകിട്ടൊരുക്കാന്‍ തയ്യാറെടുത്ത് അയോദ്ധ്യ രാമജന്മഭൂമി. ദസറ, ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലംകൃതമാക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ഒക്ടോബര്‍ 23-ന് 14.50 ലക്ഷം മണ്‍വിളക്കുകള്‍ തെളിയിച്ച്‌ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് അയോദ്ധ്യ. ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് അയോദ്ധ്യയില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാരും ഭരണകൂടവും ജനങ്ങളും സംയുക്തമായി ചേര്‍ന്നു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളിലൊന്നായ രാമജന്മഭൂമിയെ പ്രശോഭിതമാക്കാനൊരുങ്ങുകയാണ്. ആറാമത് ദീപോത്സവത്തിന് വേണ്ട കര്‍മ്മ പദ്ധതികള്‍ അയോദ്ധ്യ ഡിവിഷണല്‍ കമ്മീഷണര്‍ നവ്ദീപ് റിന്‍വയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയില്‍ തീരുമാനിക്കും. മുപ്പതിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും പരിപാടികള്‍ നടക്കുക എന്ന് അധികാരികള്‍ അറിയിച്ചു.

2017 മുതല്‍ നടപ്പിലാക്കി വരുന്ന ദീപോത്സവം കൊറോണ മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തേണ്ടി വന്നു. കഴിഞ്ഞ രണ്ടു വര്‍ഷം പരിപാടി നടക്കാത്തത് മൂലം വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാനാണ് ഈ പ്രാവിശ്യം തീരുമാനിച്ചിരിക്കുന്നത്. ദീപോത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വലിയ സമ്പര്‍ക്ക പരിപാടികളും ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആഘോഷങ്ങളുടെ പ്രവര്‍ത്തങ്ങള്‍ സെപ്തംബര്‍ 30നകം പൂര്‍ത്തിയാകുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ വ്യക്തമാക്കി.

Related Articles

Back to top button