IndiaLatest

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയില്‍

“Manju”

 

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. രൂപ ദുര്‍ബലമാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വിതരണ ശൃംഖലയിലയ്‌ക്കേറ്റ തടസ്സങ്ങളും ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും ഒപ്പം വര്‍ധിക്കുന്ന എണ്ണവിലയുമാണ്.
അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിന്റെ ഉത്തേജന ഇടപെടലുകള്‍ കുറയ്ക്കുമെന്ന ആശങ്കകള്‍ക്കിടെ ഡോളറിനെതിരെ രൂപ 77.42 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ രൂപ താഴേക്ക് പതിക്കുകയായിരിന്നു.

വിപണിയിലെ അപകടസാധ്യത ഉയര്‍ന്നതിലൂടെ താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടു. ഇത് രൂപയ്‌ക്കേറ്റ വലിയൊരു തിരിച്ചടിയായി. ഇതിലൂടെ ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും മറ്റ് കറന്‍സികള്‍ ദുര്‍ബലമാകുകയും ചെയ്തു. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതോടെ നിരക്കുകള്‍ ഉയര്‍ത്തിയത് നിക്ഷേപകരെ ഭയപ്പെടുത്തി. സാമ്ബത്തിക മാന്ദ്യം എന്ന അപകടത്തെ മുന്‍പില്‍ കണ്ടുകൊണ്ട് വിദേശ നിക്ഷേപകര്‍ പിന്‍വലിഞ്ഞത് രൂപയെ തകര്‍ത്തു.

മാത്രമല്ല യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ബാങ്ക് നിരക്കില്‍ അരശതമാനം വര്‍ധന വരുത്തിയത് ഡോളറിന്റെ കുതിപ്പിന് ആക്കം കൂട്ടി. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും കുതിക്കുന്ന ഡോളര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് നിലവിലുള്ളത്. നിലവില്‍ 77 രൂപ 20 പൈസക്കാണ് ഡോളറിന്റെ ഇടപാടുകള്‍ വിനിമയ വിപണിയില്‍ നടക്കുന്നത്. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെ ഇതോടെ മറികടന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല.

Related Articles

Back to top button