IndiaKeralaLatestThiruvananthapuram

കോവിഡ്: പ്രതിസന്ധി മറികടക്കാന്‍ അഞ്ച്​ വര്‍ഷം വേണ്ടി വരും -ലോകബാങ്ക്​

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂയോര്‍ക്ക്​: ആഗോള സമ്പദ്​വ്യവസ്ഥ കോവിഡ്​ ആഘാതത്തില്‍ നിന്നും മുക്​തമാവാന്‍ അഞ്ച്​ വര്‍ഷമെടുക്കുമെന്ന്​ ലോകബാങ്ക്​. മുഖ്യസാമ്പത്തിക ശാസ്​ത്രജ്ഞ കാര്‍മെന്‍ റെയിന്‍ഹാര്‍ട്ടാണ്​ ഇക്കാര്യം അറിയിച്ചത്​. ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സമ്പദ്​വ്യവസ്ഥകളില്‍ ചെറിയ ഉണര്‍വുണ്ടാകാം. എന്നാല്‍, സമ്പദ്​വ്യവസ്ഥ പഴയനിലയിലേക്ക്​ എത്താന്‍ അഞ്ച്​ വര്‍ഷമെങ്കിലും എടുക്കുമെന്നും അവര്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കുറേ കാലം നില നില്‍ക്കും. രാജ്യങ്ങളില്‍ അസമത്വം വര്‍ധിക്കും. പാവപ്പെട്ട ജനങ്ങളെയാണ്​ കോവിഡ്​ ഏറ്റവും പ്രതികൂലമായി ബാധിക്കുക. 20 വര്‍ഷത്തിനിടെ പ്രതിസന്ധിമൂലം ദാരിദ്ര്യം വര്‍ധിക്കുമെന്നും അവര്‍ വ്യക്​തമാക്കി. കോവിഡ്​ മൂലം വികസ്വര രാജ്യങ്ങളുടെ പ്രതിശീര്‍ഷ വരുമാനം കുറയുമെന്ന്​ ലോകബാങ്ക്​ നേരത്തെ തന്നെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ജി.ഡി.പിയില്‍ ഇടിവുണ്ടാകുമെന്നും ലോകബാങ്ക്​ വ്യക്​തമാക്കിയിരുന്നു.

Related Articles

Back to top button