KeralaLatestMalappuram

സത്യസന്ധതയുടെ തിളക്കത്തിൽ ഹരിതകർമ സേനയിലെ രമ്യയും ജ്യോതിയും തിരിച്ചുനൽകിയത് ഡയമണ്ട് കമ്മൽ

“Manju”

മലപ്പുറം : പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ കിട്ടിയ ഒന്നരപവന്റെ ഡയമണ്ട് കമ്മൽ തിരിച്ചു നൽകി പൊന്നാനി ഹരിതകർമ സേനയിലെ രമ്യയും ജ്യോതിയും. പൊന്നാനി പാക്കത്ത് സരോജിനി എന്ന സിന്ധുവിന്റെ വീട്ടിൽ നിന്ന് ഒന്നര വർഷം മുമ്പ് പഴയ സാധനങ്ങൾ ഒഴിവാക്കുന്നതിനിടയിലാണ് ഒന്നരപ്പവന്റെ ഡയമണ്ട് കമ്മൽ കാണാതായത് .

പൊന്നാനി നഗരസഭയുടെ നിർദേശാനുസരണം വീട്ടുടമസ്ഥർ തങ്ങളുടെ പാഴ് വസ്തുക്കൾ ചാക്കിലെടുത്തു വയ്ക്കുന്നുണ്ട് . ഒന്നര വർഷം മുമ്പ് ഈ വീട്ടിൽ നിന്ന് ഡയമണ്ട് കാണാതായ വിവരം ഇവർക്കറിയാമായിരുന്നു. ഹരിത കർമസേനാങ്ങളായ രമ്യയും ജ്യോതിയും ഈ വീട്ടിലെ പാഴ് വസ്തുക്കൾ ശേഖരിച്ചു വച്ചിരുന്ന ചാക്കിൽ നിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ വേർതിരിക്കുന്നതിനിടയിലാണ് ഡയമണ്ട് കണ്ടത്. പൊന്നാനി കൊല്ലന്റെപടി സ്വദേശിനികളാണ് രമ്യയും ജ്യോതിയും .

Related Articles

Back to top button