IndiaLatest

ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

“Manju”

ശ്രീജ.എസ്

ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും പങ്കെടുക്കും. പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതി അന്തിമ രൂപം നല്‍കും. കേരളത്തിലെ അടക്കം സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക യോഗം വിലയിരുത്തും.
ബംഗാളില്‍ തൃണമൂല്‍ വിട്ട ബിജെപിയില്‍ ചേര്‍ന്ന് ഏതാണ്ട് എല്ലാ നേതാക്കള്‍ക്കും സീറ്റ് നല്‍കാനാണ് തീരുമാനം. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലും അസമില്‍ രണ്ട് ഘട്ടങ്ങളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ 27 നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുക.

Related Articles

Back to top button