IndiaLatest

ഡല്‍ഹിയിലെ റോഡിന്​ സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേര്

“Manju”

സിന്ധുമോൾ. ആർ
ഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ആന്‍ഡ്രൂസ്​ ഗഞ്ചിലെ റോഡിന്​ ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ പേര്​. പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച സുശാന്തിന്റെ 35-ാമത്തെ ജന്മദിനമായിരുന്നു. 2020 ജൂണ്‍ 14ന്​ സുശാന്തിനെ ബാദ്രയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിനോടുള്ള ആദര സൂചകമായാണ്​ റോഡിന്റെ പേരുമാറ്റം.

കഴിഞ്ഞ സെപ്​റ്റംബറില്‍ കോണ്‍ഗ്രസ്​ കൗണ്‍സിലര്‍ അഭിഷേക്​ ദത്ത്​ റോഡിന്​ സുശാന്തിന്‍റെ പേരിടാനുള്ള നിര്‍ദേശം നഗരസഭയില്‍ നല്‍കുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ​ യോഗത്തില്‍ പേരുമാറ്റത്തില്‍ തീരുമാനമായി. ആന്‍ഡ്രൂസ്​ ഗഞ്ചിലെ റോഡ്​ എട്ടിനാകും ‘സുശാന്ത്​ സിങ്​ രജ്​പുത്ത്​ മാര്‍ഗ്​’ എന്ന പേര്​ നല്‍കുക

Related Articles

Back to top button