IndiaKeralaLatestUncategorized

കൊവിഡ് പോസിറ്റീവാണോയെന്ന് തിരിച്ചറിയാനുള്ള ഉപകരണങ്ങളുമായി റിലയന്‍സ്

“Manju”

ന്യൂഡല്‍ഹി: ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയന്‍സ് രംഗത്തെത്തുന്നു. ഇസ്രായേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം.
അഞ്ച് കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയന്‍സ് വാങ്ങുന്നത്. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകള്‍ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താന്‍ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്‌മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം.
കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇസ്രായേല്‍ താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കമ്ബനി പ്രതിനിധികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുമതി ലഭിച്ചെന്നാണ് റിലയന്‍സ് അധികൃതര്‍ പറയുന്നത്.
പ്രാഥമികഘട്ടത്തില്‍തന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറിയാന്‍ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങള്‍ക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ റിലയന്‍സ് നടത്തുന്ന ഈ കാല്‍വയ്‌പ്പ് രാജ്യത്തിന് ആശ്വാസമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button